ബിജെപിയെ പിടിച്ചുകെട്ടാന്‍ പ്രിയങ്കക്കാവില്ല; ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി അശ്വമേധം തടുക്കാൻ പ്രിയങ്കാ ഗാന്ധിക്കാവില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി അശ്വമേധം തടുക്കാനാവില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയെ പിടിച്ചുകെട്ടാന്‍ പ്രിയങ്കയക്കാവില്ല. സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക വന്നതുകൊണ്ടൊന്നും ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വോട്ട് കുറയില്ല- യോഗി പറഞ്ഞു.
മുന്‍പും പ്രിയങ്ക കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. അന്നൊന്നും ഒരു നേട്ടവും കോണ്‍ഗ്രസിനുണ്ടായില്ല. ബിജെപിക്ക് കോട്ടവും തട്ടിയിട്ടില്ല. അത് തന്നെയായിരിക്കും ഇത്തവണയും സംഭവിക്കുക - യോഗി കൂട്ടിച്ചേര്‍ത്തു.യുപിയിലെ എസ്പി-ബിഎസ്പി സഖ്യത്തെയും യോഗി പരിഹസിച്ചു. ബിജെപിക്കെതിരായി ഉയര്‍ന്നുവന്ന ആ സഖ്യത്തില്‍ ഇപ്പോള്‍ത്തന്നെ പൊട്ടിത്തെറികളുണ്ടെന്നായിരുന്നു യോഗിയുടെ ആരോപണം.
https://www.facebook.com/Malayalivartha





















