ജമ്മു കാഷ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 11 പേര് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ജമ്മു കാഷ്മീരിലെ റംബാനില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ 11 പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10.30നായിരുന്നു സംഭവം.
ചന്ദര്കോട്ടില്നിന്നും രാജ്ഗഡിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരുടെയും നില ഗുരുതരമാണ്. അഞ്ച് പേര് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.ഡ്രൈവര്‍ക്കു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















