മോദിയുടെ ലങ്കയില്‍ പ്രിയങ്ക; പ്രിയങ്ക ഗാന്ധി പ്രയാഗ്‌രാജിലെ ബഡേ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു; ദഹിപ്പിക്കൂ മോദിയുടെ ലങ്കയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ത്തുവിളിക്കുന്നു

ദഹിപ്പിക്കൂ മോദിയുടെ ലങ്കയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ത്തുവിളിക്കുന്നു. പ്രിയങ്കയുടെ ഗംഗാ പ്രയാണത്തിന് തുടക്കമാകുമ്പോള്‍ ഇനിയെന്ത്. പ്രിയങ്ക ഗാന്ധി പ്രയാഗ്‌രാജിലെ ബഡേ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു, ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്ര ആരംഭിച്ചു. ലക്‌നൗവിലെ പാര്‍ട്ടി ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും മദ്രസ, അങ്കണവാടി ജീവനക്കാരെയും സന്ദര്‍ശിച്ചതിനുശേഷമാണ് പ്രിയങ്ക ഗംഗാ യാത്ര തുടങ്ങിയത്. ദഹിപ്പിക്കൂ മോദിയുടെ ലങ്ക, സഹോദരി പ്രിയങ്ക, സഹോദരി പ്രിയങ്ക എന്ന വാക്കുകള്‍ അലയടിക്കുകയായിരുന്നു ലക്‌നൗവിലെവിടെയും.
എത്രത്തോളം എന്നത് മറ്റൊരു ചോദ്യം. പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി പ്രയാഗ്‌രാജിലെത്തിയപ്പോള്‍ പ്രയാഗ്‌രാജ് മുതല്‍ വാരാണസി വരെയാണ് യാത്ര. ഇതില്‍ 140 കിലോമീറ്റര്‍ ബോട്ടില്‍ യാത്ര ചെയ്യും. 4 ദിവസത്തെ സന്ദര്‍ശനത്തിനു ലക്‌നൗവില്‍ എത്തിയതിനു പിന്നാലെ, യുപി ജനതയ്ക്കായി അവര്‍ ഹിന്ദിയിലെഴുതിയ തുറന്ന കത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഗംഗയുടെയും അതിന്റെ കരയിലെ ജനങ്ങളുടെയും സങ്കടം പ്രചാരണ വിഷയമാകുമെന്നാണു സൂചന. ഗംഗാശുചീകരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ തന്നെ ഉന്നം. ജലം, ബസ്, ട്രെയിന്‍ തുടങ്ങി കാല്‍നടയായി വരെ, സാധാരണക്കാര്‍ ഉപയോഗിക്കുന്ന സകല വഴികളിലൂടെയും താനെത്തുമെന്നും പ്രിയങ്കയുടെ കത്തിലുണ്ട്. ഇന്നുവരെ യുപി കാണാത്ത നാടകീയ പ്രചാരണ രീതിയാണു പ്രിയങ്കയുടേത്. ഗംഗയുടെ തീരത്തുള്ള ചെറുഗ്രാമങ്ങളില്‍ ഒബിസി, ദലിത് വിഭാഗങ്ങളിലെ അനേകായിരങ്ങളാണു തിങ്ങിപ്പാര്‍ക്കുന്നത്. യാത്രയ്ക്കിടെ പ്രധാന ക്ഷേത്രങ്ങളില്‍ നടത്തുന്ന സന്ദര്‍ശനങ്ങളിലുമുണ്ടാകും രാഷ്ട്രീയ സന്ദേശം.
പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി പ്രയാഗ്‌രാജിലെത്തിയപ്പോള്‍
ഇന്ന് അലഹബാദിലെ ഉള്‍ഗ്രാമമായ മന്യയില്‍ നിന്നു തുടങ്ങി സീതമന്ധിയിലേക്കാണു ഗംഗാപ്രയാണം. ഹോളിക്കു തലേന്ന്, മോദിയുടെ മണ്ഡലമായ വാരണാസിയില്‍ വമ്പന്‍ പരിപാടികളുമായാണു സമാപനം.
https://www.facebook.com/Malayalivartha





















