കൊഴിഞ്ഞുപോക്ക് തുടരുന്നു; തെലുങ്കായില് കോണ്‍ഗ്രസ് വക്താവ് പാര്‍ട്ടിവിട്ട് ടിആര്‍എസില്‍ ചേര്‍ന്നു

തെലുങ്കായില് കോണ്‍ഗ്രസ് വക്താവ് പാര്‍ട്ടിവിട്ട് ടിആര്‍എസില്‍ ചേര്‍ന്നു. കൃഷ്ണയാണ് ഞായറാഴ്ച പാര്‍ട്ടിവിട്ട് തെലുങ്കാന രാഷ്ട്ര സമിതിയില്‍ ചേര്‍ന്നത്. തെലുങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉതം കുമാര്‍ റെഡ്ഡിയുടെ പ്രവൃത്തനങ്ങള്‍ നിരാശപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ റെഡ്ഡി നശിപ്പിക്കുകയാണെന്നും റെഡ്ഡി കുറ്റപ്പെടുത്തി.പാര്‍ട്ടി പതാകകളും തെരഞ്ഞെടുപ്പ് സാമഗ്രഹികളും നശിപ്പിച്ചശേഷമാണ് കൃഷ്ണ പാര്‍ട്ടി വിട്ടത്. 15 ലക്ഷം രൂപയുടെ സാധനങ്ങളാണ് കൃഷ്ണ നശിപ്പിച്ചത്.
https://www.facebook.com/Malayalivartha





















