ലോക്സഭാ തെരെഞ്ഞെടുപ്പിനു മുന്നേ ഉലകനായകന് തിരിച്ചടി; പ്രമുഖ നേതാവ് പാർട്ടി വിട്ടു

ഉലക നായകൻ കമലഹാസാന്റെ മക്കൾ നീതി മയ്യം പാർട്ടിയിലെ പ്രമുഖ നേതാവ് സി കെ കുമാരവേൽ പാർട്ടി വിട്ടു. രണ്ടു ദിവസത്തിനുള്ളിൽ ലോക്സഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപികക്കാനിരിക്കെയാണ് നേതാവ് പാർട്ടി വിട്ടത് . പ്രമുഖ നേതാക്കളിലൊരാളായ സി കെ കുമാരവേലാണ് പാർട്ടി വിട്ടത്. ബുധനാഴ്ച്ചയാണ് തമിഴ്നാട്ടിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.
നേതൃത്വത്തിന്‍റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് രാജി വെക്കുന്നതെന്നാണ് സി കെ കുമാരവേലിന്‍റെ വിശദീകരണം. എന്നാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ കുമാരവേൽ സീറ്റ് ആവശ്യപ്പെട്ടിരുന്നെന്നും അത് നൽകാൻ പാർട്ടി നേതൃത്വം തയ്യാറായില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് സൂചന. പുതുച്ചേരി ഉൾപ്പടെ തമിഴ്‌നാട്ടിലെ 40 ലോക്സഭാ മണ്ഡലങ്ങളിലേക്കും 18 നിയമസഭ സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് കമൽഹാസന്‍റെ മക്കൾ നീതി മയ്യം പാർട്ടി ബുധനാഴ്ച പ്രഖ്യാപിക്കുക.
https://www.facebook.com/Malayalivartha





















