കാവൽക്കാരൻ പിടിക്കപ്പെട്ടതോടെ എല്ലാവരേയും കാവല്‍ക്കാരാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് രാഹുല്‍ഗാന്ധി

ബി ജെ പിയുടെ 'ഞാനും കാവല്‍ക്കാരനാണ്' പ്രചാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാല്‍ ഇടപാടില്‍ പിടിക്കപ്പെട്ടതോടെ എല്ലാവരേയും കാവല്‍ക്കാരാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. കാവല്‍ക്കാരന്‍ പിടിക്കപ്പെട്ടു. അതോടെ രാജ്യം മുഴുവന്‍ കാവല്‍ക്കാരാണെന്ന് കാവല്‍ക്കാരന്‍തന്നെ പറയുന്നു. പിടിക്കപ്പെടുന്നതിന് മുമ്ബ് രാജ്യം മുഴുവന്‍ കാവല്‍ക്കാര്‍ ഇല്ലായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മോദി ആരുടെ കാവല്‍ക്കാരനാണ്. അനില്‍ അംബാനിയുടെയോ, മെഹുല്‍ ചോക്‌സിയുടെയോ, നീരവ് മോദിയുടേയോ, ലളിത് മോദിയുടേയോ, വിജയ് മല്യയുടേയോ ? - രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി മോദിയും ബിജെപി നേതാക്കളും 'ഞാനും കാവല്‍ക്കാരന്‍' എന്ന പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയത്
https://www.facebook.com/Malayalivartha





















