ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ രൂപം നല്‍കി. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവും.
ജനപ്രാതിനിധ്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 126 ഇനി സമൂഹ മാധ്യമങ്ങള്‍ക്കും ബാധകമാകും. വോട്ടെടുപ്പ് നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം വിലക്കുന്ന വകുപ്പാണ് ഇത്. ഇത്തരത്തില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ വഴി വോട്ടെടുപ്പിന് മുമ്പ് പരസ്യം നല്‍കാന്‍ കഴിയില്ല.
സമൂഹ മാധ്യമങ്ങള്‍ക്കായി പ്രത്യേക ചട്ടങ്ങള്‍ രൂപീകരിച്ചത് നല്ലൊരു ചുവടുവെപ്പാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചട്ടലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















