പ്രസവത്തിനിടെ നവജാതശിശുവിന്റെ കഴുത്ത് വേര്‍പെട്ടു! ദാരുണ സംഭവം കാഞ്ചീപുരത്ത്

ഡോക്ടര്‍ ഇല്ലാത്തതിരുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നഴ്‌സുമാര്‍ പ്രസവമെടുക്കവേ ഗര്‍ഭിണിയുടെ നവജാതശിശു കഴുത്ത് വേര്‍പെട്ട് ദാരുണമായി മരിച്ചു.
ചൊവ്വാഴ്ച രാത്രി കാഞ്ചീപുരം ജില്ലയിലെ കൂവത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആയിരുന്നു സംഭവം.
പ്രദേശവാസിയായ യുവതിയെ പ്രസവ വേദനയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാല്‍ നഴ്‌സുമാര്‍ പ്രസവമെടുക്കുകയായിരുന്നു.
കുട്ടിയെ പുറത്തെടുക്കുന്നതിനുള്ള നഴ്‌സുമാരുടെ ശ്രമത്തിനിടെ തല വേര്‍പെടുകയായിരുന്നു.
ശിശുവിന്റെ മൃതദേഹം പുറത്തെടുത്തതിനു ശേഷം മാതാവിനെ ഉടന്‍തന്നെ ചെങ്കല്‍പെട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. അതേസമയം പ്രതിഷേധവുമായി ആശുപത്രിക്ക് മുമ്പില്‍ നാട്ടുകാര്‍ സമരം നടത്തി.
https://www.facebook.com/Malayalivartha





















