തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായാണ് പുല്‍വാമ ആക്രമണം പദ്ധതിയിട്ടത്; സെെനികര്‍ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് എസ്പി നേതാവ് രാം ഗോപാല്‍ യാദവ്

പുല്‍വാമയില്‍ സെെനികര്‍ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് എസ്പി നേതാവ് രാം ഗോപാല്‍ യാദവ്. എന്‍ഡിഎ ക്ക് നേരേയാണ് എസ്പി അധ്യക്ഷന്‍റെ ആരോപണം. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായാണ് പുല്‍വാമ ആക്രമണം പദ്ധതിയിട്ടതെന്നും സൈനികരെ കൊലപ്പെടുത്തിയത് വോട്ടിനുവേണ്ടിയാണന്നും രാം ഗോപാല്‍ യാദവ് ആരോപിച്ചു.
ജവാന്മാരെ ബലികൊടുക്കപ്പെട്ടതില് അതീവ ദുംഖിതനാണ് . ഭരണം മാറുമ്ബോള്‍ ഇതിനെപ്പറ്റി അന്വേഷണം നടത്തുമെന്നും അന്ന് ചില വമ്ബന്‍മാര്‍ കുടുങ്ങുമെന്നും എസ്പി നേതാവ് പറഞ്ഞു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സൈനിക വാഹനവ്യൂഹം കടന്നു പോയപ്പോള്‍ പാതയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ജവാന്മാര്ക്ക് സുരക്ഷ ഇല്ലാത്ത വാഹനങ്ങളാണ് യാത്രയ്ക്ക് അനുവദിച്ചതെന്നും രാം ഗോപാല്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha





















