പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയില്‍ മത്സരിക്കും; ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ നിന്ന് ജനവിധി തേടും; ബി.ജെ.പിയുടെ 182 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയില്‍ മത്സരിക്കും. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ നിന്ന് ജനവിധി തേടും. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്ന് മത്സരിക്കും കേരളത്തിലേതുള്‍പ്പെടെ. ബി.ജെ.പിയുടെ 182 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ജെ.പി നദ്ദയാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ് ലക്‌നൗവില്‍ നിന്ന് മത്സരിക്കും. സ്മൃതി ഇറാനി അമേത്തിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കും. ഹേമമാലിനി മധുരയില്‍ നിന്ന് മത്സരിക്കും. മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിക്ക് സീറ്റ് പ്രഖ്യാപിച്ചിട്ടില്ല.
https://www.facebook.com/Malayalivartha





















