ഹോളിആഘോഷത്തിനിടെ ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്ക്കു വെടിയേറ്റു, സംഭവത്തിനു ശേഷം അക്രമി കടന്നു കളഞ്ഞു,അന്വേഷണം ഊര്‍ജ്ജിതമാക്കി

ഹോളിആഘോഷത്തിനിടെ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ഓഫീസില്‍ ബിജെപി എംഎല്‍എയ്ക്കു വെടിയേറ്റു. ലാഖിംപുര്‍ എംഎല്‍എ യോഗേഷ് വര്‍മയ്ക്കാണ് വെടിയേറ്റത്. ഹോളി ആഘോഷത്തിനിടെയുണ്ടായ തര്‍ക്കം വെടിവയ്പില്‍ കലാശിക്കുകയായിരുന്നു. കാലില്‍ ആണ് വെടിയേറ്റത്.
വെടിയേറ്റ വര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം അക്രമി സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. എംഎല്‍എയുടെ സായുധ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha





















