വിളിക്കാത്ത കല്യാണത്തിന് പോയി മൂക്കുമുട്ടെ കഴിച്ച എൻജിനീയറിങ് വിദ്യാർത്ഥികൾക്കെതിരെ നോട്ടീസ് ഇറക്കി കോളേജ്

ക്ഷണിക്കാത്ത വിവാഹത്തിനുപോയി മൂക്കുമുട്ടെ ആഹാരം കഴിച്ച വിദ്യാർത്ഥികൾക്കെതിരെ നോട്ടീസ് ഇറക്കി കോളേജ്. ഹരിയാനയിലാണ് സംഭവം. കുരുക്ഷേത്രയിലെ എൻഐടി ആണ് വിദ്യാർത്ഥികൾക്ക് താക്കീത് നൽകി നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എൻഐടിക്ക് സമീപത്തുള്ള വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന കല്യാണങ്ങളിൽ വിദ്യാർത്ഥികൾ ക്ഷണിക്കാതെ എത്തുന്നുവെന്നാണ് പരാതി. ഈ പ്രവണത അധാര്‍മികവും അനാവശ്യവുമാണെന്ന് നോട്ടീസില്‍ പറയുന്നു. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഹോസ്റ്റൽ ഭക്ഷണം ഒഴിവാക്കാനാണ് വിദ്യാർത്ഥികൾ ഇത്തരം വിരുന്നുകളിൽ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha





















