യുവതിയുടെ അവിഹിതം കയ്യോടെ പിടികൂടിയതിൽ കലിപ്പ് തീര്‍ത്ത് ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി... ഭർത്താവിന്റെ മരണത്തോടെ തകർത്ത് അഭിനയിച്ചതോടെ സംശയ മുനയിലായി... ഒടുക്കം കാമുകന്റെയും യുവതിയുടെയും അവിഹിത ബന്ധം പുറത്ത് കൊണ്ട് വന്നത് അമ്മാവൻ; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

മരണപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുമ്ബാണ് ഉമാശങ്കറിന് സുഖിതയും ശ്രീനിവാസുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതോടൊയാണ് ഭര്‍ത്താവിനോട് സുഖിതയ്ക്ക് ദേഷ്യം തോന്നുന്നത്. തുടര്‍ന്ന് ഇവര്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്നൊഴിവാക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടി. ഇതോടെയാണ് ഉമാശങ്കറിനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25-ന് ഉമാശങ്കര്‍ അമിതമായി മദ്യപിച്ച് വീട്ടിലെത്തി. ഈ സമയത്ത് സുഖിത, ഇത് നല്ല അവസരമാണെന്നും ഇത് വിട്ടാല്‍ വേറെ സാഹചര്യം ഒത്തുവരില്ലെന്നും അറിയിച്ച് ശ്രീനിവാസിനെ വിളിച്ചുവരുത്തി ഉമാശങ്കറിനെ തലയണയുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തു നല്‍കി. ഉമാശങ്കറിന്റെ അമ്മാവന് സുഖിതയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് സോലദേവനഹള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മഡിവാളയിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ തെളിവുകളുടെ പരിശോധനയിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. വസ്ത്രനിര്‍മ്മാണ കമ്ബനിയിലെ ജീവനക്കാരിയാണ് സുഖിത. നഗരത്തില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ശ്രീനിവാസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25 -നാണ് ഹെസരഘട്ട ദാസനഹള്ളി സ്വദേശി ഉമാശങ്കറെ (35) മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത മദ്യപാനം കൊണ്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിലാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. മരണത്തില്‍ സംശയം തോന്നിയ ഉമാ ശങ്കറിന്റെ അമ്മാവന്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ ശ്വാസംമുട്ടിയാണ് മരണമെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഭാര്യ സുഖിത (30), കാമുകന്‍ ശ്രീനിവാസ് (31) എന്നിവര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha





















