ഞങ്ങളും സാധാരണ മനുഷ്യരാണ്, എത്ര കാലമാണ് സമ്മര്‍ദം മറച്ച് വെക്കാന്‍ സാധിക്കുക... മനസ്സു തുറന്ന് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍...

മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ നിത്യചെലവുകള്‍ക്കായി ബുദ്ധിമുട്ടി ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍. കിങ്ഫിഷര്‍ എയര്‍ലൈന്‍സിലുണ്ടായതിന് സമാനമായ പ്രതിസന്ധിയാണ് ജെറ്റ്എയര്‍വേയ്‌സ് അഭിമുഖീകരിക്കുന്നത് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് ജെറ്റ് എയര്‍വേയ്‌സെത്തി. ശമ്പളം കിട്ടാതായതോടെ കടുത്ത സമ്മര്‍ദമാണ് എയര്‍വേയ്‌സിലെ ജീവനക്കാര്‍ അഭിമുഖീകരിക്കുന്നത്.
'കോക്പിറ്റില്‍ വിമാനം പറത്താന്‍ ഇരിക്കുമ്പോള്‍ സമ്മര്‍ദം മുഴുവന്‍ മറക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കാരണം ഞങ്ങള്‍ക്ക് കൃത്യമായി ജോലി ചെയ്‌തേ മതിയാകു. കഴിഞ്ഞ നാല് മാസമായി എനിക്ക് ശമ്പളം ലഭിച്ചിട്ട്. എങ്കിലും ജോലി തുടരുകയാ'ണെന്ന് ജെറ്റ് എയര്‍വേയ്‌സിലെ സീനിയര്‍ പൈലറ്റ് വ്യക്തമാക്കുന്നു.ഞങ്ങളും സാധാരണ മനുഷ്യരാണ്. എത്ര കാലമാണ് സമ്മര്‍ദം മറച്ച്‌വെക്കാന്‍ സാധിക്കുക. ശമ്പളം കിട്ടാത്തത് മൂലമുണ്ടാകുന്ന സമ്മര്‍ദം ഒഴിവാക്കാന്‍ കമ്പനി എത്രയും പെട്ടെന്ന് ഇടപ്പെടണമെന്ന് ജെറ്റ് എയര്‍വേയ്‌സിലെ ക്യാപ്റ്റനായ കിരണ്‍ അറോറ പറയുന്നു.
മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ദൈനംദിന കുടുംബ ചെലവുകള്‍ക്കായി ബുദ്ധിമുട്ടുകയാണെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രതിസന്ധി ഉണ്ടായതോടെ ജീവനക്കാരില്‍ പലരുടെയും നിശചയിച്ച വിവാഹം മാറ്റിവെക്കേണ്ടി വന്നു. അമ്മയുടെ ആഭരണങ്ങള്‍ പണയം വെച്ചാണ് ജീവിക്കുന്നതെന്നാണ് ജെറ്റ് എയര്‍വേയ്‌സിലെ ജൂനിയര്‍ പൈലറ്റുമാരിലൊരാള്‍ മാനേജ്മന്റെിനെ അറിയിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചതകാല സമരം തുടങ്ങുമെന്ന് ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, സമരം തുടങ്ങിയാല്‍ സര്‍വീസുകള്‍ മുടങ്ങുകയും അത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്യും.
ഈയൊരു സാഹചര്യത്തില്‍ കമ്പനി പൂട്ടിയാല്‍ ജെറ്റ് എയര്‍വേയ്‌സിലെ മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടമാകും. ഇത്തരത്തില്‍ ജെറ്റ് എയര്‍വേയ്‌സിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മറ്റ് വിമാന കമ്പനികളില്‍ തൊഴില്‍ ലഭിക്കണമെന്നില്ല. അതുകൊണ്ട് സമരത്തിലേക്ക് നീങ്ങാതെ പ്രതിസന്ധിക്ക് സുസ്ഥിരമായൊരു പരിഹാരം കാണണമെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇത്തിഹാദും എസ്.ബി.ഐയും ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ധാരണയായിട്ടില്ല.
"
https://www.facebook.com/Malayalivartha





















