ഹോളി ആഘോഷ ശേഷം ദേഹത്തു നിന്ന് നിറങ്ങള്‍ കഴുകിക്കളയാന്‍ കടലിലിറങ്ങിയ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം, നാലുപേരെ കാണാതായി

ഹോളി ആഘോഷശേഷം ദേഹത്തു നിന്ന് നിറങ്ങള്‍ കഴുകിക്കളയാന്‍ കടലിലിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വസായി സ്വദേശി പ്രശാന്ത്(17) ആണ് മരിച്ചത്. നാലുപേരെ കാണാതായി. മഹാരാഷ്ട്ര നല്ലാസൊപാരയിലെ കലംഭ് ബീച്ചിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച 2.30 ഓടെയാണ് നിറങ്ങള്‍ കഴുകിക്കളയാന്‍ എട്ടംഗ സംഘം ബീച്ചിലെത്തിയത്.
വസായിലെ ഗോകുല്‍ പാര്‍ക് സൊസൈറ്റിയിലെ അയല്‍വാസികളായ മൗര്യ, ഗുപ്ത കുടുംബാഗങ്ങളാണ് കാണാതായവര്‍.സംഘാംഗങ്ങള്‍ക്ക് ആര്‍ക്കും നീന്തലറിയില്ലായിരുന്നു. നിറങ്ങള്‍ കഴുകിക്കളയാന്‍ സോപ്പിനേക്കാള്‍ നല്ലത് കടല്‍ വെള്ളമാണെന്ന് മനസിലാക്കിയായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.ദേഹം കഴുകുന്നതിനിടെ ആറുപേര്‍ തിരമാലയില്‍ പെട്ടു. ദിനേഷ് ഗുപ്ത(36), ശീതള്‍(32), നിഷ മൗര്യ (36), പ്രിയ മൗര്യ (19), പ്രശാന്ത് (17), കചന്‍ ഗുപ്ത (35) എന്നിവരാണ് തിരമാലയില്‍ പെട്ടത്.
ദിനേഷിന് മാത്രമേ രക്ഷപ്പെടാനായുള്ളു. മറ്റ് അഞ്ചുപേരും മുങ്ങിപ്പോയി. മണിക്കൂറുകള്‍ക്ക് ശേഷം സംഭവം നടന്നതിന്റെ രണ്ട് കിലോമീറ്റര്‍ അകലെ നിന്ന് പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തി. ബീച്ചിലോ പരിസരത്തോ ജീവന്‍ രക്ഷാ ഗാര്‍ഡുകളോ അപകടമുന്നറിയിപ്പുകളോ ഉണ്ടായിരുന്നില്ല. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്.
"
https://www.facebook.com/Malayalivartha





















