പ്രകാശ് രാജ് വോട്ടഭ്യര്‍ത്ഥിക്കുന്ന വാട്സ് ആപ്പ് ദൃശ്യങ്ങൾ വൈറലായി;തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ നടനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്‍ കേസെടുത്തു

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്‍ കേസെടുത്തു. മുന്‍കൂര്‍ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച് പൊതുപരിപാടിയില്‍ പ്രകാശ് രാജ് വോട്ടഭ്യര്‍ഥിച്ചതിനെതിരെയാണ് കേസെടുത്തത്. ഫ്‌ലൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂര്‍ത്തി കബണ്‍ പാര്‍ക്ക് പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് പ്രാകാശ് രാജ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മാര്‍ച്ച് 12ന് പ്രകാശ് രാജ് രാഷ്ട്രീയ ചടങ്ങല്ലാത്ത പരിപാടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാണ് കേസ്.
എംജി റോഡില്‍ ഗാന്ധി സര്‍ക്കിളില്‍ മാധ്യമങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ പ്രവീണ്‍ കെ, അഭിലാഷ് സിഎസ് എന്നിവര്‍ സംഘടിപ്പിച്ച രാഷ്ട്രീയ ഇതര ചടങ്ങില്‍ മൈക്ക് ഉപയോഗിച്ച് പ്രകാശ് രാജ് വോട്ട് ചോദിച്ചതായി പരാതിയില്‍ പറയുന്നു. നിരവധി കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ വോട്ട് ചോദിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയ പേരില്‍ കേസെടുത്തിരിക്കുന്നത്. ഡി മൂര്‍ത്തി എന്നയാളാണ് കേസ് നല്‍കിയിരിക്കുന്നത്.
പ്രകാശ് രാജ് ചടങ്ങില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതിന്റെ വാട്സാപ്പ് വീഡിയോയും തെളിവായി പോലീസിന് കൈമാറിയിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയതാണ് വീഡിയോ. ചടങ്ങ് നടന്നു കൊണ്ടിരിക്കേ വോട്ടഭ്യര്‍ത്ഥിക്കുന്നതിന്റെ വീഡിയോ ഫ്‌ലൈയിങ്, സ്‌ക്വാഡിന് കൈമാറിയിരുന്നു. എന്നാല്‍ സ്‌ക്വാഡ് എത്തുമ്ബോഴേക്കും ചടങ്ങ് അവസാനിച്ചിരുന്നു. രാഷ്ട്രീയ ഇതര ചടങ്ങിനായാണ് വേദി അനുവദിച്ചതെന്നും എന്നാല്‍ ഈ വേദി രാഷ്ട്രീയമായി മുതലെടുക്കാനാണ് ശ്രമിച്ചതെന്നും പറയുന്നത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്നാണ് പരാതിയില്‍ പറയുന്നത്. കബ്ബണ്‍ പാര്‍ക്ക് പോലീസ് പ്രകാശ് രാജ്, ചടങ്ങ് സംഘടിപ്പിച്ച അഭിലാഷ് പ്രവീണ്‍ എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
https://www.facebook.com/Malayalivartha





















