ഛത്തീസ്ഗഡ് ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം, ട്രെയിന്റെ എന്‍ജിനും മൂന്ന് ബോഗികളിലും തീപിടിച്ചു

ഛത്തീസ്ഗഡ് ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. ഛത്തീസ്ഗഡില്‍നിന്നും ദിബ്രുഗഡിലേക്ക് പോയ 15904 ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ട്രെയിന്റെ എന്‍ജിനും മൂന്ന് ബോഗികളിലും തീപിടിച്ചിരുന്നു. ഡാര്‍ജിലിംഗില്‍ വച്ചായിരുന്നു സംഭവം .
യാത്രക്കാര്‍ സുരക്ഷിതരാണെന്നും അഗ്‌നിശമനസേന സ്ഥലത്തെത്തിയതായും അധികൃതര്‍ അറിയിച്ചു. എന്‍ജിനില്‍നിന്നുള്ള ഡീസല്‍ ചോര്‍ച്ചയായിരിക്കാം തീപിടിത്തത്തിന്റെ കാരണമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha





















