ഇന്ത്യയുടെ സ്‌നൈപ്പറുകളെ പേടിച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ സുരക്ഷയ്ക്കായുള്ള പിനാക ഗൈഡഡ് മിസൈല്‍ പരീക്ഷണം കൂടി വിജയകരമായതോടെ ഇന്ത്യ തകര്‍ക്കുന്നു

പാക് പ്രകോപനത്തിനു മറുപടി കിടിലന്‍ സ്‌നൈപ്പറുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യയുടെ സുരക്ഷയ്ക്കായുള്ള പിനാക ഗൈഡഡ് മിസൈല്‍ പരീക്ഷണം കൂടി വിജയകരമായതോടെ ഇന്ത്യ തകര്‍ക്കുകയാണ്. പാക് പ്രകോപനത്തിനു സ്‌നൈപ്പര്‍ കൊണ്ട് മറുപടി കൊടുക്കുകയാണ് ഇന്ത്യന്‍ സൈന്യം. പുല്‍വാമ ആക്രമണത്തിനു ശേഷം തുടര്‍ച്ചയായി പ്രകോപനം തുടരുന്ന പാക് സൈന്യത്തിനെതിരെ ഉപയോഗിക്കാന്‍ രണ്ട് സ്‌നൈപ്പര്‍ തോക്കുകളാണ് ഇന്ത്യന്‍ സൈന്യം വാങ്ങിയത്.
ഇറ്റാലിയന്‍ കമ്പനിയായ ബെറേറ്റയുടേയും ഫിന്‍ലാന്‍ഡ് കമ്പനിയായ ലാപ മാഗ്‌നത്തിന്റെയും തോക്കുകളാണ് ഇന്ത്യന്‍ സൈന്യം വാങ്ങിയത്. സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് നേരിട്ടാണ് തോക്ക് വാങ്ങിയത്. കമാന്‍ഡിംഗ് ചീഫിന് ചെലവാക്കാന്‍ അനുവദനീയമായ തുക ഉപയോഗിച്ചാണ് സ്‌നൈപ്പറുകള്‍ വാങ്ങിയത്. ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാകിസ്ഥാന്‍ സ്‌നൈപ്പറുകള്‍ ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നല്‍കാന്‍ കൂടിയാണ് സ്‌നൈപ്പര്‍ ഇന്ത്യന്‍ ആക്രമണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല പിനാക റോക്കറ്റ് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരമായതോടെ ഇന്ത്യ കുതിക്കുകയാണ്. പൊഖ്‌റാനില്‍ നിന്നായിരുന്നു പരീക്ഷണം . മാര്‍ച്ച് 11 ന് ആദ്യ രണ്ട് വട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 12 ന് മൂന്നാമത്തെ പരീക്ഷണവും വിജയകരമാക്കി .
പിനാകയുടെ പരിഷ്‌ക്കരിച്ച പതിപ്പായ പിനാക ഗൈഡഡിന്റെ പരീക്ഷണമാണ് നടന്നത് .സഞ്ചാര മാര്‍ഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കുന്ന രീതിയിലാണ് പരിഷ്‌ക്കരിച്ച റോക്കറ്റിന്റെ പ്രവര്‍ത്തനം.മാത്രമല്ല റോക്കറ്റിന്റെ ദൂരപരിധി 70 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്, റിസേര്‍ച്ച് സെന്റര്‍ ഇമ്രാത്, ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ലബോര്‍ട്ടറി എന്നിവ സംയുക്തമായാണ് റോക്കറ്റ് വികസിപ്പിച്ചത്. 1995 മുതല്‍ പിനാക റോക്കറ്റ് പലതവണ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ കരസേനയുടെ ഭാഗമാണിത്. ഇതെല്ലാം ഇന്ത്യയുടെ കരുത്തും പാക്കിസ്ഥാന്റെ പേടിയുമാണ്.
https://www.facebook.com/Malayalivartha





















