ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വീതംവയ്പ്പില്‍ ധാരണയായി, ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കും, കനയ്യകുമാര്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സിപിഐയെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ല

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വീതംവയ്പ്പില്‍ ധാരണയായി. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കും. കനയ്യകുമാര്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സിപിഐയെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ല.
ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദളിന് സീറ്റില്ല. പകരം ശരദ് യാദവ് ആര്‍ജെഡി ചിഹ്നത്തില്‍ ലോക്‌സഭയിലേയ്ക്ക് മല്‍സരിക്കുമെന്നാണ് ധാരണ. എന്‍ഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ ആര്‍എല്‍എസ്പിക്ക് അഞ്ചു സീറ്റ് കിട്ടി. ജിതിന്‍ റാം മാഞ്ചിയുടെ എച്ച് എ എമ്മിനും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും മൂന്നു വീതം സീറ്റും കിട്ടി.
ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മഹാസഖ്യത്തില്‍ സീറ്റ് വീതം വയ്പില്‍ തീരുമാനമായത്. ആദ്യം 15 സീറ്റ് ചോദിച്ച കോണ്‍ഗ്രസിന് 9 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 20 സീറ്റ് കിട്ടിയെങ്കിലും ആര്‍ ജെ ഡിക്ക് അതില്‍ ഒരു സീറ്റ് സി പിഐ എം എല്ലിന് കൊടുക്കണമെന്നാണ് ധാരണ.
സീറ്റിനായി അവസാന നിമിഷം വരെ മഹാസഖ്യവുമായി സിപിഐ ചര്‍ച്ച നടത്തി. എന്നാല്‍ സീറ്റ് കിട്ടിയില്ല. സിപിഐ സ്ഥാനാര്‍ഥിയായ ജെ എന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ബെഗു സരായിയില്‍ മഹാസഖ്യത്തിന്റെ പിന്തുണ പ്രതീക്ഷിച്ചിരുന്നു. ജെ.എന്‍.യു സമരനായകന്‍ കനയ്യ കുമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥിയായി കനയ്യ കുമാര്‍ ജനവിധി തേടും. ആര്‍.ജെ.ഡികോണ്‍ഗ്രസ് വിശാലസഖ്യം കനയ്യയെ പിന്തുണയ്ക്കും. പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരമുണ്ടാകും.
ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധനേടിയ കനയ്യ കുമാറിനു നേരെ 2016 ഫെബ്രുവരിയിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു അന്ന്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടി ജെ.എന്‍.യു ക്യാംപസില്‍ നടന്നതിനു പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളാണ് കേസിന് ആധാരമായത്. തിഹാര്‍ ജയില്‍ മോചിതനായ ശേഷം ജെ.എന്‍.യു ക്യാംപസില്‍ നടത്തിയ പ്രസംഗം കനയ്യ കുമാറെന്ന താരത്തിന്റെ ഉദയം കൂടിയായിരുന്നു. മോദി വിരുദ്ധ ചേരിയുടെ മുഖങ്ങളിലൊന്നായി കനയ്യ മാറി.
കനയ്യ മല്‍സരിക്കണമെന്നാണ് സിപിഐ ബിഹാര്‍ നേതൃത്വത്തിന്റെ ആവശ്യം. ദേശീയ നേതൃത്വത്തിനും അനുകൂല നിലപാടാണ്. ആര്‍.ജെ.ഡി കോണ്‍ഗ്രസ് എന്‍സിപി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളുടെ വിശാല സഖ്യം സിപിഐ ചിഹ്നത്തില്‍ മല്‍സരിക്കുന്ന കനയ്യയെ പിന്തുണയ്ക്കും. കനയ്യയുടെ ജന്മദേശമായ ബെഗുസരായ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന പ്രദേശമാണ്. ബിജെപിയുടെ ഭോല സിങ്ങാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2014ല്‍ ജെഡിയുവുമായി സഖ്യമുണ്ടാക്കി മല്‍സരിച്ച സിപിഐ ബഗുസരായില്‍ മൂന്നാംസ്ഥാനത്താണ് എത്തിയത്.
https://www.facebook.com/Malayalivartha





















