13 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സര്‍വീസ് റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ്, റദ്ദാക്കിയവയില്‍ ഭൂരിഭാഗവും ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍

13 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സര്‍വീസ് റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ്. ഏപ്രില്‍ അവസാനം വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. വാടകക്കെടുത്ത വിമാനങ്ങള്‍ നിലത്തിറക്കിയത് മൂലമാണ് നിലവിലെ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയില്‍ ഭൂരിഭാഗവും.
പൂണെ സിംഗപ്പൂര്‍, പൂണെഅബുദാബി തുടങ്ങിയ സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മുംബൈമാഞ്ചസ്റ്റര്‍ റൂട്ടിലെ സര്‍വീസും ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കിയിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിലെ പൈലറ്റുമാര്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ഇവരുടെ സമരം കൂടി തുടങ്ങുന്നതോടെ കടുത്ത പ്രതിസന്ധിയിലേക്കാവും വിമാന കമ്പനി എത്തുക.
"
https://www.facebook.com/Malayalivartha





















