പറയുന്ന പണി ചെയ്‌താൽ മതി ; നീയൊന്നും പഠിക്കേണ്ട പ്ലസ് ടൂ പരീക്ഷ എഴുതാനായി സ്‌കൂളിലെത്തിയ ദളിത് വിദ്യാർത്ഥിയെ തല്ലി ചതച്ചു

പ്ലസ് ടൂ പരീക്ഷ എഴുതാനായി സ്‌കൂളിലെത്തിയ ദളിത് വിദ്യാർത്ഥിയെ തല്ലി ചതച്ച് അവശനാക്കി. പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിയെ രണ്ടു പേർ ജോലി ചെയ്യാൻ വരാനായി ആവശ്യപ്പെട്ടുകൊണ്ട് ബലമായി പിടിച്ചുകൊണ്ടുപോയി കെട്ടിയിട്ട് മർദ്ധിക്കുകയായിരുന്നു. ഗുജറാത്തിലാണ് സംഭവം. ജോലിക്ക്
പോകാൻ പറ്റില്ല എന്ന് പറഞ്ഞതിനായിരുന്നു മർദ്ദനം . മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കാണ് ഏറ്റിരിക്കുന്നത്.
പരീക്ഷയ്ക്ക് കയറാന്‍ നിന്ന എന്നോട് ബസ് കണ്ടക്ടറായ രമേശ് പട്ടേല്‍ ജോലികളുണ്ടെന്നും അയാളോടൊപ്പം ചെല്ലാനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് എന്നെ ബൈക്കില്‍ കാത്തുനിന്ന മറ്റൊരാളുടെ അടുത്തേക്ക് കൊണ്ടുപോയി. ഇരുവരും കൂടി പരീക്ഷയെഴുതാന്‍ അനുവദിക്കാതെ ബലമായി വണ്ടിയില്‍ കയറ്റി കൃഷിസ്ഥലത്തേക്ക് കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് തല്ലി - വിദ്യാർത്ഥി പറഞ്ഞു.
അക്രമികള്‍ കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി തല്ലുകയായിരുന്നെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചപ്പോള്‍ അധിക്ഷേപ വാക്കുകള്‍ പറഞ്ഞുകൊണ്ട് നീ പഠിക്കേണ്ടെന്നും പരീക്ഷ എഴുതേണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. പഠിക്കുകയല്ല പണിയെടുക്കുകയാണ് അവന്‍ ചെയ്യേണ്ടതെന്നാണ് അവര്‍ പറഞ്ഞതെന്നും അമ്മ വ്യക്തമാക്കി.
അതേസമയം, മേല്‍ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതെന്ന് സാമൂഹ്യപ്രവര്‍ത്തക മഞ്ജുള പ്രദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മര്‍ദ്ദനമേറ്റ കുട്ടിയുടെ ചിത്രങ്ങള്‍ സഹിതമാണ് ഇവരുടെ പോസ്റ്റ്.
എന്നാൽ , മര്‍ദ്ദനമേറ്റതിനെക്കുറിച്ച് വിദ്യാര്‍ത്ഥി വീട്ടില്‍ അറിയിച്ചിരുന്നില്ല. പിന്നീട് മുറിവുകള്‍ കണ്ട അമ്മ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞത്. ഇപ്പോൾ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
അതേസമയം , മര്‍ദ്ദിച്ചവരില്‍ ഒരാളെ വിദ്യാര്‍ത്ഥി തിരിച്ചറിഞ്ഞിട്ടും പൊലീസ് ഇതുവരെ അക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.
https://www.facebook.com/Malayalivartha





















