വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ ഒളിച്ചോടിയത്. ഇനി അമേഠിയിലെ ജനങ്ങളുടെ മനസ്സില്‍ രാഹുലിന് സ്ഥാനമില്ലെന്നും സ്മൃതി ഇറാനി

വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ ഒളിച്ചോടിയത്. ഇനി അമേഠിയിലെ ജനങ്ങളുടെ മനസ്സില്‍ രാഹുലിന് സ്ഥാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തിലും മത്സരിക്കുന്ന രാഹുലിനെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപി നേതൃത്വം ഉന്നയിക്കുന്നത്. അമേഠിയില്‍ മാത്രമല്ല ഉത്തര്‍പ്രദേശിലാകെ കോണ്‍ഗ്രസ്സിന് ഒന്നും നേടാനാകില്ലെന്ന തിരിച്ചറിവാണ് മറ്റൊരു മണ്ഡലത്തിലേക്ക് ഒളിച്ചോടാന്‍ രാഹുലിനെ പ്രേരിപ്പിച്ചതെന്ന് അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതിഇറാനി പറഞ്ഞു.
പതിനഞ്ചു വര്‍ഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ പോകുന്നതെന്നും എംപി എന്ന നിലയില്‍ രാഹുലിന്റെ പ്രവര്‍ത്തനം എന്താണെന്ന് അറിയാന്‍ വയനാട്ടിലെ ജനങ്ങള്‍ അമേഠിയിലേക്ക് വരണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
യുപിഎ ഭരണകാലത്ത് രാജ്യം കൊള്ളയടിക്കുമ്പോള്‍ രാഹുല്‍ മൗനം പാലിച്ച് കൊള്ളക്കാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നെന്നും രാഹുലിനും പ്രിയങ്ക വാദ്രക്കും ടുജി സ്‌പെക്ട്രം അടക്കം പല അഴിമതികളിലും പങ്കുണ്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു . മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ് നടക്കുന്നത് .വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വിമര്‍ശനവുമായി അമേഠിയിലെ രാഹുലിന്റെ എതിരാളി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളോടുള്ള അവഹേളനമാണ് രാഹുലിന്റെ നടപടിയെന്നാണ് സ്മൃതിയുടെ പ്രതികരണം.
ബിജെപിക്കെതിരെ പൊരുതുന്നതിനു പകരം രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ ലക്ഷ്യം വെക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.
അമേഠിയെ മൂന്ന് തവണ പ്രതിനിധീകരിച്ച രാഹുല്‍ ഗാന്ധി ഇത്തവണ വയനാട് കൂടി മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ സ്മൃതി ഇറാനി വിമര്‍ശവുമായി രംഗത്തുണ്ട്. 15 വര്‍ഷം അമേഠിയിലെ ജനങ്ങളുടെ പിന്തുണ ആസ്വദിച്ച രാഹുല്‍ ഇപ്പോള്‍ ഓടിപ്പോയത് അവരോടുള്ള ചതിയും അവഹേളനവുമാണെന്നും അവരത് പൊറുക്കില്ലെന്നാണ് ഇന്ന് സ്മൃതി ഇറാനിയുടെ പ്രതികരണം
രാഹുല്‍ വയനാട് പത്രിക സമര്‍പ്പിച്ച ദിവസം തന്നെ അടുത്ത ഘട്ട പ്രചാരണത്തിന് തുടക്കമിടാന്‍ സ്മൃതി ഇറാനി അമേഠിയിലെത്തുകയും ചെയ്തു. സിപിഎം ദേശീയ നേതാക്കളും വിമര്‍ശനം ആവര്‍ത്തിച്ചു. വയനാട്ടിലെ രാഹുലിന്റെ പത്രിക സമര്‍പ്പണത്തിന് ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്.
https://www.facebook.com/Malayalivartha





















