വന്ദേ ഭാരത് എകസ്പ്രസിനെ കല്ലെറിയുന്നവരെ കണ്ടെത്തുന്നതിനായി കാമറകള്‍ സ്ഥാപിക്കുന്നു

വന്ദേ ഭാരത് എകസ്പ്രസിനെ കല്ലെറിയുന്നവരെ കണ്ടെത്തുന്നതിനായി കാമറകള്‍ സ്ഥാപിക്കുന്നു. ട്രെയിന്‍ സര്‍വീസ് തുടങ്ങിയതിന് പിന്നാലെ നിരവധി തവണ കല്ലെറിയുന്ന സംഭവമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നാല് കാമറകളാണ് ട്രെയിനില്‍ സ്ഥാപിക്കുന്നത്. കല്ലേറില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവരെ ട്രെയിനിന്റെ 12 വിന്‍ഡോ ഗ്ലാസുകള്‍ മാറ്റിയിരുന്നു. മാര്‍ച്ച് 17നാണ് അവസാനമായി ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കാമറകള്‍ സ്ഥാപിച്ചാല്‍ ഏത് സ്ഥലത്ത് നിന്നാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായതെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് ആര്‍.പി.എഫ് ഡയറക്ടര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡല്‍ഹിക്കും വാരണാസിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. ഫെബ്രുവരി 15നായിരുന്നു ഫ്‌ലാഗ് ഓഫ്.
"
https://www.facebook.com/Malayalivartha





















