മോദിക്ക് വിജയം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ഓണ്‍ലൈന്‍ പരമ്പരയുടെ പ്രദര്‍ശനം അടിയന്തരമായി നിറുത്തി വയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ഓണ്‍ലൈന്‍ പരമ്പരയുടെ പ്രദര്‍ശനം അടിയന്തരമായി നിറുത്തി വയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മോദിയുടെ ജീവിതത്തിലെ വിവിധ തലങ്ങള്‍ സ്പര്‍ശിക്കുന്ന 'മോദി: ജേണി ഓഫ് കോമണ്‍മാന്‍' എന്ന പരമ്പരയ്ക്കാണ് വിലക്ക്. മോദിയുടെ ബാല്യം കാലം മുതല്‍ ദേശീയ നേതാവായുള്ള വളര്‍ച്ച വരെ ഇതില്‍ പ്രതിപാദിക്കുന്നു. ഈ മാസം മൂന്നിന് ഇന്റര്‍നെറ്റിലെത്തിയ വെബ് പരമ്പരയിലെ അഞ്ച് ഭാഗങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതു നീക്കം ചെയ്യാനാണ് കമ്മിഷന്‍ ഉത്തരവ്. മോദിയെക്കുറിച്ചുള്ള സിനിമ 'പി.എം നരേന്ദ്ര മോദി'യുടെ റിലീസ് നേരത്തെ തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കിയിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച 'നമോ ടിവി'ക്ക് കമ്മിഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പിനു മുന്‍പുള്ള 48 മണിക്കൂര്‍ നിശ്ശബ്ദ പ്രചാരണ ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നതില്‍ തടസമില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥികളെയോ മണ്ഡലങ്ങളെയോ പരമര്‍ശിക്കരുത്. നിശബ്ദപ്രചാരണ സമയത്ത് നമോ ടിവിയില്‍ തിരഞ്ഞെടുപ്പു വിവരങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.നരേന്ദ്ര മോദിയുടെ ചുരുക്കപ്പേരിട്ട ചാനല്‍ 'നമോ ടിവി' പ്രമുഖ ഡി.ടി.എച്ച് ശൃംഖലകള്‍ വഴി കഴിഞ്ഞ മാസം 31നാണ് സംപ്രേഷണം ആരംഭിച്ചത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി ചാനല്‍ നാടിന് സമര്‍പ്പിച്ചു. എന്നാല്‍, ലൈസന്‍സ് അപേക്ഷ പോലും നല്‍കാതെയാണ് ചാനല്‍ തുടങ്ങിയതെന്ന് ആരോപണം ഉയര്‍ന്നു. ഉടമകള്‍ ആരെന്നോ പ്രവര്‍ത്തനം എവിടെയാണെന്നോ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല. മന്ത്രാലയം അനുവദിച്ച ചാനലുകളുടെ പട്ടികയിലും നമോ ടിവി ഉള്‍പ്പെട്ടിരുന്നില്ല.
https://www.facebook.com/Malayalivartha