ആം ആദ്മിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ്; ഏഴ് ലോക്സഭാ സീറ്റിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ഷീല ദീക്ഷിത്

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്നു വീണ്ടും ഉറപ്പിച്ച് കോണ്‍ഗ്രസ്. ഏഴ് ലോക്സഭാ സീറ്റിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് പറഞ്ഞു.
ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച കണ്ട്രോള് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഞായറാഴ്ചയോ തിങ്കളാഴ്ചയോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ഷീല ദീക്ഷിത് പറഞ്ഞു. കഴിഞ്ഞ ദിവസം എഎപിയും സഖ്യത്തിനുള്ള സാധ്യതകള്‍ അടഞ്ഞതായി അറിയിച്ചിരുന്നു. ഡല്‍ഹിയിലെ സീറ്റുകള്‍ സംബന്ധിച്ച് ധാരണ ഉണ്ടായെങ്കിലും ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ സഖ്യം വേണമെന്ന എഎപിയുടെ ആവശ്യത്തോട് കോണ്‍ഗ്രസ് മുഖംതിരിച്ചതാണ് തിരിച്ചടിയായത്.
ഡല്‍ഹിയിലെ ഏഴു സീറ്റുകളില്‍ നാലെണ്ണം ആം ആദ്മി പാര്‍ട്ടിക്കു നല്‍കാമെന്നു കോണ്‍ഗ്രസ് സമ്മതിച്ചതാണ്. സഖ്യം ഡല്‍ഹിയില്‍ മാത്രമാണെങ്കില്‍ രണ്ടു സീറ്റു നല്‍കാമെ ന്നാണ് എഎപിയുടെ നിലപാട്.
https://www.facebook.com/Malayalivartha