ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ആപ്പിലായി, ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം ചീറ്റിപ്പോയതോടെ എ.എ.പി നേതാക്കളില്‍ പലരും രാജിവെച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ആപ്പിലായി. ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം ചീറ്റിപ്പോയതോടെ എ.എ.പി നേതാക്കളില്‍ പലരും രാജിവെച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. എഎപിക്ക് പുറമെ പിഇപി എന്ന പ്രാദേശിക പാര്‍ട്ടിയിലെ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നത് അരവിന്ദ് കെജ്‌രിവാളിനും സംഘത്തിനും തിരിച്ചടിയായി. പഞ്ചാബിലാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാകുന്ന നേതാക്കളുടെ കൂറുമാറ്റം സംഭവിച്ചിരിക്കുന്നത്. സുഖ്പാല്‍ സിങ് ഖൈറ നേതൃത്വം നല്‍കുന്ന പഞ്ചാബി ഏകതാ പാര്‍ട്ടിയുടെ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിനെല്ലാം പുറമെ ബിഎസ്പിയില്‍ നിന്നും നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ബിഎസ്പി നേതാവ് മോഹന്‍ ലാല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ നേരിട്ട് കണ്ടാണ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്.
ബിഎസ്പിയുടെ പഞ്ചാബ് മുന്‍ അധ്യക്ഷന്‍ ഗുരുലാല്‍ സൈല, 2017ല്‍ ബംങ്കയില്‍ ബിഎസ്പിക്ക് വേണ്ടി മല്‍സരിച്ച രജീന്ദര്‍ സിങ് എന്നിവരും കോണ്‍ഗ്രസ് അംഗത്വമെടുത്തു. ചണ്ഡീഗഡില്‍ ഇവര്‍ക്ക് പ്രത്യേകം സ്വീകരണം കോണ്‍ഗ്രസ് നല്‍കിയിരുന്നു. നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ ചേരുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ നേട്ടമാകുമെന്ന് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായി എന്നതിന്റെ തെളിവാണിതൊണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വ്യക്തമാക്കിയത്. പ്രതിപക്ഷത്തിന് കൃത്യമായ അജണ്ടകളില്ലെന്നും, കോണ്‍ഗ്രസി ന്റേത് വികസന അജണ്ടകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലിയില്‍ മാത്രം ആപ്പുമായി സഖ്യം മതിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. ദില്ലിയില്‍ ഏഴ് സീറ്റാണുള്ളത്. എന്നാല്‍ എഎപി പറയുന്നത് നാല് സംസ്ഥാനങ്ങളിലെ 33 സീറ്റുകളില്‍ സഖ്യം വേണമെന്നാണ്. ഇതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കവിഷയം. എഎപിയുടെ നിര്‍ദേശം ദില്ലി, ഹരിയാണ, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലും ഛണ്ഡീഗഡിലും സഖ്യം വേണമെന്നും ഇവിടെയുള്ള 33 മണ്ഡലങ്ങളില്‍ സഖ്യമുണ്ടാക്കിയാല്‍ ഇരുകക്ഷികള്‍ക്കും വന്‍ വിജയം നേടാമെന്നും എഎപി പറയുന്നു. തങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന 33 സീറ്റുകളില്‍ 23ലും കഴിഞ്ഞതവണ ബിജെപിയാണ് ജയിച്ചതെന്നും എഎപി നേതാക്കള്‍ പറഞ്ഞു.
ആംആദ്മി പാര്‍ട്ടിയുമായി സഖ്യം ഇല്ലെന്ന് കോണ്‍ഗ്രസ്. എ.എ.പിയ്ക്ക് പിടിവാശിയാണെന്നും സഖ്യസാധ്യത മങ്ങിയെന്നും ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുമായി ഇനി ചര്‍ച്ച സാധ്യമല്ലെന്നും ഏഴ് സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അവസാനനിമിഷം ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറുകയായിരുന്നെന്ന് എ.എ.പി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങ് വീണ്ടും ചര്‍ച്ച നടത്തിയെന്നും എന്നിട്ടും കോണ്‍ഗ്രസ് പിന്‍മാറി. കാരണമെന്തെന്ന് അറിയില്ലെന്നും ഗോപാല്‍ റായ് പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ ഹരിയാനയില്‍ ജനനായിക് ജനശക്തി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. അംബാല, കര്‍നാല്‍, റോത്തക്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ എ.എ.പിയും ബാക്കി ആറ് സീറ്റുകളില്‍ ജെ.ജെ.പിയും മത്സരിക്കാനാണ് ധാരണ. നേരത്തെ കോണ്‍ഗ്രസുമായുള്ള സഖ്യം ചര്‍ച്ച ചെയ്‌തെങ്കിലും ഡല്‍ഹിയില്‍ മാത്രം പോര, ഹരിയാനയിലും ചണ്ഡിഗഡിലും സഖ്യം വേണമെന്ന നിലപാട് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചതാണ് തിരിച്ചടിയായത്. ഇതോടെ ഡല്‍ഹിയില്‍ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവന്നു. കപില്‍ സിബല്‍, അജയ് മാക്കന്‍ അടക്കമുള്ളവര്‍ മത്സരിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha