'തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി മത്സരത്തിനൊരുങ്ങി പ്രിയങ്ക'; രാഹുല്‍ ആവശ്യപ്പെട്ടാല്‍ വാരാണസിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാന്‍ തയാറാണെന്ന് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ വാരാണസിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രിയങ്ക പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ നിലപാട് ഇവര്‍ ആവര്‍ത്തിച്ചിരുന്നു. ഇതുസംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് ഒരു സസ്പെന്‍സ് ഉണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഉത്തര്‍പ്രദേശ് പര്യടനത്തിനിടെയാണ് വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാനുളള സന്നദ്ധത പ്രിയങ്ക ആദ്യം പ്രകടിപ്പിച്ചത്.
https://www.facebook.com/Malayalivartha