'രാഹുലിന്റെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണം'; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെ. രാഹുലിന്റെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് പങ്കജ മുണ്ടെ പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമര്‍ശവുമായി മന്ത്രി രംഗത്തെത്തിയത്.
'നമ്മുടെ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. എന്തായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും തെളിവ് എവിടെയെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം. അപ്പോഴേ അവര്‍ക്ക് മനസ്സിലാകുകയുള്ളു'- പങ്കജ മുണ്ടെ പറഞ്ഞു.
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെയും തീവ്രവാദികളുടെയും എണ്ണവും പ്രതിപക്ഷം ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha