Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

'അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങള്‍ യാചകരല്ല'; സ്മൃതി ഇറാനി അമേഠിയിൽ ഷൂ വിതരണം നടത്തി ജനങ്ങളെ അപമാനിച്ചുവെന്ന് പ്രിയങ്ക ഗാന്ധി

22 APRIL 2019 08:16 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്ന സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്മൃതി ഇറാനി അമേഠിയിലെത്തി ഷൂ വിതരണം നടത്തി അവിടുത്തെ ജനങ്ങളെ അപമാനിച്ചുവെന്ന് പ്രിയങ്ക ആരോപിച്ചു.

അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങള്‍ യാചകരല്ല. ആര് നിങ്ങളെ അപമാനിച്ചാലും അവര്‍ക്ക് തിരിച്ചടി നല്‍കണമെന്നും പ്രിയങ്ക നിര്‍ദ്ദേശിച്ചു. അമേഠിയില്‍ നടന്ന തിരഞ്ഞെപ്പ് യോഗത്തിനിടെയായിരുന്നു പ്രതികരണം.

വീടുകളിലെത്തി സ്മൃതി ഇറാനി ഷൂ വിതരണം ചെയ്യുന്നത് കണ്ടാല്‍ തോന്നുക അമേഠിയിലെ ആളുകള്‍ ഷൂ ധരിക്കുന്നവരല്ലെന്നാണ്. രാഹുല്‍ ഗാന്ധിയെ മോശമാക്കാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അപമാനിതരാകുന്നത് അമേഠിയിലെ ജനങ്ങളാണെന്ന് പ്രിയങ്ക ആരോപിച്ചു.

'നിങ്ങളാണ് ഞങ്ങളെ നേതാക്കളായി തിരഞ്ഞെടുത്തതെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ അവര്‍ പുറത്തു നിന്ന് വന്ന് ഷൂ വിതരണം ചെയ്ത് നിങ്ങളെ അപമാനിക്കുന്നു. അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങള്‍ യാചകരല്ലെന്ന് അവരോട് പറയണം. രാഹുല്‍ ഗാന്ധി ഇവിടെ സന്ദര്‍ശിക്കുന്നില്ലെന്ന നുണ പുറത്തുനിന്ന് വരുന്ന ആളുകള്‍ പറഞ്ഞ് പരത്തുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ്യം എന്താണെന്ന് നിങ്ങള്‍ക്കറിയാം. അമേഠിയിലെ ജനങ്ങള്‍ വിഡ്ഡികളല്ല.'

ബിജെപിക്കാര്‍ക്ക് എല്ലാവരേയും വിഡ്ഡികളാക്കിയുള്ള ശീലമാണുള്ളത്. 50 ലക്ഷം തൊഴിലുകള്‍ ഇല്ലാതാക്കിയിട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വീണ്ടും പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വരാണസിയിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

രാഹുലിനെതിരെ അമേഠിയില്‍ ഇത് രണ്ടാം തവയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി മത്സരിക്കുന്നത്. 'കാണാതാകുന്ന എംപി' ഈ മണ്ഡലത്തെ അവഗണിക്കുകയാണെന്നു എന്ന വാദത്തില്‍ കേന്ദ്രീകരിച്ചാണ് അമേഠിയില്‍ ഇത്തവണ സ്മൃതിയുടെ പ്രചാരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (11 minutes ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (21 minutes ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (45 minutes ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (1 hour ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (1 hour ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (1 hour ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (1 hour ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (1 hour ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (2 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (2 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (3 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends