കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ബി.ജെ.പി റോഡ് ഷോയില്‍ സപ്ന ചൗധരിയുടെ സര്‍പ്രൈസ് എന്‍ട്രി
പാട്ടുകാരിയും നര്‍ത്തകിയുമായ സപ്ന ചൗധരി കോണ്‍ഗ്രസിനൊപ്പമോ ബി.ജെ.പിക്കൊപ്പമോ എന്ന കാര്യത്തില്‍ ഉത്തരേന്ത്യയില്‍ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും ആശങ്കയിലായിരുന്നു, സപ്നയ്ക്ക് ഉത്തരേന്ത്യയിലെ ഗ്രാമീണ ജനതയ്കക്കിടയിലുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാമെന്ന് കണക്കുകൂട്ടിയ കോണ്‍ഗ്രസും ബി.ജെ.പിയും അവരെ ഒപ്പം കൂട്ടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാല്‍ പ്രചാരണത്തിനായി ഒരിക്കല്‍പോലും അവര്‍ പൊതുവേദിയിലെത്തിയില്ല. തന്റെ പിന്തുണ ആര്‍ക്കെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് സപ്ന ചൗദരി ബി.ജെ.പി നേതാവ് മനോജ് തിവാരിക്കൊപ്പം റോഡ്ഷോയില്‍ പങ്കെടുത്തു.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു സപ്നയുടെ അപ്രതീക്ഷിത കടന്നുവരവ്. റോഡ്ഷോയിലുടനീളം സപ്ന തിവാരിക്കൊപ്പമുണ്ടായിരുന്നു. 'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നും മനോജ് തിവാരി സുഹൃത്തായാതിനാലാണ് റോഡ് ഷഓയില് പങ്കെടുത്തതുമെന്നുമാണ് താരത്തിന്റെ വിശദീകരണം,?
കഴിഞ്ഞ മാസം എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കൊപ്പമുള്ള ഫോട്ട് പുറത്തുവന്നതോടെ സപ്ന കോണ്‍ഗ്രസിലേക്ക് പൊകുകയാണെന്ന പ്രചാരണമുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഹേമമാലിനിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സപ്ന ചൗധരി മത്സരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് സപ്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha