അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് ബിഎസ്പി പ്രവര്‍ത്തകരോട് പാര്‍ട്ടി അധ്യക്ഷ മായാവതി

ഉത്തര്‍പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് ബിഎസ്പി പ്രവര്‍ത്തകരോട് പാര്‍ട്ടി അധ്യക്ഷ മായാവതി. ബിജെപിയും കോണ്‍ഗ്രസും ബിഎസ്പിക്ക് ഒരുപോലെയാണെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസുമായി ബിഎസ്പിക്ക് യാതൊരു വിധ സഖ്യവുമില്ല. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ അമേഠിയിലും റായ്ബറേലിയിലും തങ്ങല് കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് അമേഠിയില്‍ ജനവിധി തേടുന്നത്. യുപിഎ അധ്യക്ഷ സോണിയാഗാന്ധി മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലി.
https://www.facebook.com/Malayalivartha