തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീം കോടതി അനുമതി

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കേന്ദ്ര ഏജന്‍സിയായ പെസോയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. തൃശൂര്‍ പൂരം വെടിക്കെട്ട് കഴിഞ്ഞ വര്‍ഷം എങ്ങനെയാണോ നടന്നത് അതുപോലെ തന്നെ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
അതേസമയം മാലപ്പടക്കം ഒന്നിച്ചു പൊട്ടിക്കുന്നത് സുപ്രീം കോടതിയുടെ തന്നെ പഴയൊരു വിധിയുടെ ലംഘനമാകുമെന്ന് കേന്ദ്ര ഏജന്‍സി പെസോയുടെ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ദേവസ്വം ഭാരവാഹികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
പൂരം വെട്ടിക്കെട്ട് കഴിഞ്ഞ തവണത്തേതു പോലെ നടത്താന്‍ അനുമതി നല്‍കിയിരിക്കെ പുതിയ ഹര്‍ജി ആവശ്യമില്ലെന്നാണ് സുപ്രീം കോടതി വിലയിരുത്തിയതെന്ന് ദേവസ്വം ഭാരവാഹികള്‍ പറയുന്നു.
അതുക്കൊണ്ടുതന്നെ, മാലപ്പടക്കം വെടിക്കെട്ടിനിടെ പൊട്ടിക്കാന്‍ തടസമുണ്ടാകില്ല. പെസോ ഉദ്യോഗസ്ഥര്‍ നിജസ്ഥിതി മനസിലാക്കുമെന്നാണ് ദേവസ്വങ്ങളുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha