മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങുന്ന മോദിയോട് അഴിമതി, നോട്ട്നിരോധനം, ജിഎസ്ടി, കര്‍ഷക പ്രശ്നങ്ങള്‍ എന്നിവയില്‍ സംവാദം നടത്താൻ തയ്യാറാണോ; മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങുന്ന മോദിയോട് അഴിമതി, നോട്ട്നിരോധനം, ജിഎസ്ടി, കര്‍ഷക പ്രശ്നങ്ങള്‍ എന്നിവയില്‍ സംവാദം നടത്താൻ തയ്യാറാണോ എന്നാണ് രാഹുലിന്റെ വെല്ലുവിളി. മോദിക്കു തന്നോടുള്ളത് വ്യക്തിവിരോധമാണെന്നും എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുപ്പുനിറഞ്ഞ ആളാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹം നിറഞ്ഞ ഒരു രാജ്യത്ത് അദ്ദേഹം (മോദി) വ്യക്തി വിരോധത്തില്‍ നിറഞ്ഞിരിക്കുകയാണ്. പൊതുപരിപാടികളിൽ വളരെ ബഹുമാനത്തോടെ സംസാരിച്ചാലും മറുപടി നൽകാറില്ല. സ്നേഹംകൊണ്ടു നിറഞ്ഞ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ബിജെപിയും ആർഎസ്എസുമായി കോൺഗ്രസ് ആശയപരമായ പോരാട്ടമാണു നടത്തുന്നത്. ഭരണഘടനയ്ക്കു വിരുദ്ധമായ ആശയത്തോടാണു പോരാട്ടം .
അഞ്ചു വര്‍ഷം മുന്‍പ് ആര്‍ക്കും മോദിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ പറഞ്ഞു. എന്നിട്ടും ഞങ്ങള്‍ പിന്നോട്ടു പോയില്ല. പാര്‍ലമെന്റില്‍ ഞങ്ങള്‍ പോരാടി. ഇപ്പോള്‍ അദ്ദേഹത്തിന് ഭയം തോന്നുന്നുണ്ടാകും. നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല . എങ്ങനെ രാജ്യം ഭരിക്കരുത് എന്നുപോലുള്ള ചില കാര്യങ്ങളില്‍ താന്‍ അദ്ദേഹത്തെ മാതൃകയാക്കാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. ആരുടെയും ശബ്ദം ശ്രവിക്കാതെയാണ് ഭരണമെങ്കില്‍ അത് ശരിയായ ഭരണമാകില്ലെന്നും മോദിയുടെ ആശയവിനിമയ മാര്‍ഗങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി. ഒരു വശത്ത് ആര്‍എസ്എസ്-ബിജെപി സഖ്യവും മറുവശത്ത് പുരോഗമന ശക്തികളും അണിനിരക്കുന്ന ആശയപരമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ആർബിഐയെ അവഗണിച്ചാണു നോട്ടുനിരോധനം നടപ്പാക്കിയത്. രാജ്യത്തെ അധീനതയിലാക്കാൻ ഒരു ശക്തി ശ്രമിക്കുന്നതായി പ്രചരണത്തിനെത്തുന്ന എല്ലായിടത്തും ആളുകൾ പറയുന്നു. നെഹ്‌റുവിനെക്കുറിച്ചും ഇന്ദിര ഗാന്ധിയെക്കുറിച്ചും രാജീവ് ഗാന്ധിയെക്കുറിച്ചും മോദി സംസാരിക്കുന്നു. എന്റെ മുത്തശ്ശിയെക്കുറിച്ചുള്ള സത്യമെന്താണെന്ന് എനിക്കറിയാം. പ്രചരിപ്പിക്കുന്ന നുണകളെക്കുറിച്ചും അറിയാം. മേയ് 23 ആകുന്നതോടെ എല്ലാം വ്യക്തമാകും.
സാം പിത്രോദയുടെ പരാമർശം തീർത്തും തെറ്റായിപ്പോയി. സിഖ് കലാപത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണം. അഞ്ചു വർഷം മുമ്പു ജനം പറഞ്ഞതു മോദിയെ തോൽപ്പിക്കാൻ ആർക്കും ആകില്ലെന്നാണ്. എന്നാൽ ഞങ്ങൾ പിന്മാറിയില്ല. പാർലമെന്റിലും താഴേത്തട്ടിലും ഒരുപോലെ പോരാടി. ഇപ്പോൾ മോദി ഭീതിയിലാണ്. മോദി ജയിക്കുമെന്ന് ആരും പറയുന്നില്ല എന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാഹുൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha