മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ബിജെപി യുവമോര്‍ച്ചാ നേതാവ് റിമാന്‍ഡില്‍.ശര്‍മ്മ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മമതയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഹൗറയില്‍ നിന്നുള്ള പ്രിയങ്ക ശര്‍മ്മയെയാണ് പൊലീസ് റിമാന്‍റ് ചെയ്തത്.
കഴിഞ്ഞ വാരം നടന്ന മെറ്റ് ഗാലയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെത്തിയ വേഷത്തിനൊപ്പം മമതയുടെ തല വെട്ടി വച്ച ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്.
ബംഗാളിന്‍റെ സംസ്കാരത്തെ തന്നെ ബിജെപി അപമാനിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൗറ പൊലീസിന്‍റെ നടപടി.അതേസമയം മമത സര്‍ക്കാരിന്‍റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രിയങ്ക ശര്‍മ്മയുടെ അറസ്റ്റെന്ന് ബിജെപി പ്രതികരിച്ചു.
https://www.facebook.com/Malayalivartha