ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ബീഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാണയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും

ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. യുപി, ബിഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, ജാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്.
ഇന്നത്തെ പോളിംഗ് ബിജെപിക്ക് നിര്‍ണായകമാകും. ഏഴില്‍ ഏഴും 2014ല്‍ ബിജെപി ജയിച്ച ഡല്‍ഹിയില്‍ ഇക്കുറി ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ്. മുന്‍ മുഖ്യമന്ത്രിമാരായ ദിഗ്വിജയ് സിംഗ്, ഷീലാ ദീക്ഷിത്, അഖിലേഷ് യാദവ്, ഭൂപീന്ദര്‍ സിംഗ് ഹൂഡ, കേന്ദ്രമന്ത്രിമാരായ രാം വിലാസ് പാസ്വാന്‍, രാധാ മോഹന്‍ സിംഗ്, ഡോ. ഹര്‍ഷവര്‍ധന്‍, മേനക ഗാന്ധി, റാവു ഇന്ദര്‍ജിത് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ദീപേന്ദര്‍ ഹൂഡ, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, മലേഗാവ് സ്‌ഫോടന ക്കേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.
ഡല്‍ഹിയില്‍ ഏഴും യുപിയില്‍ പതിന്നാലും ഹരിയാനയില്‍ 10, ബിഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ എട്ടു വീതവും ജാര്‍ഖണ്ഡില്‍ നാലും സീറ്റുകളിലേക്കാണ് ഇന്നത്തെ വോട്ടെടുപ്പ്.
https://www.facebook.com/Malayalivartha