പശ്ചിമബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി

പശ്ചിമബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോ മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിലെ ആറ് മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോവുന്നത്.
അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ വ്യക്തമാക്കി. എന്നാല്‍, പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി തൃണമൂല്‍ കോണ്‍ഗ്രസ് സംഘം കൊലപ്പെടുത്തുകയായിരുന്നെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവാര്‍ഗിയ ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്റെ മരണത്തോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha