ജമ്മു കശ്മീരിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ഹിന്ദ് സിതാപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളും സ്‌ഫോടനവസ്തുക്കളും പിടിച്ചെടുത്തു. മേഖലയില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. ുരക്ഷാസേനക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു.
മെയ് മൂന്നിന് ഷോപ്പിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha