സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദ സഞ്ചാരത്തിനെത്തിയ മിനി ബസ് പിക്കപ്പ് വാനില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദ സഞ്ചാരത്തിനെത്തിയ മിനി ബസ് പിക്കപ്പ് വാനില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ചെങ്കോട്ട ചുരണ്ട സ്വദേശി അറുമുഖം (35) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ നെടുവണ്ണൂര്‍ കടവ് മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിനു സമീപത്താണ് അപകടം നടന്നത്. തേസമയം നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ ബസില്‍ നിന്നും കുട്ടികളെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.
തമിഴ്‌നാട്ടില്‍ നിന്ന് പനനൊങ്ക് ശേഖരിച്ച് കാട്ടക്കടയില്‍ എത്തിച്ച് തിരിച്ചു മടങ്ങുകയായിരുന്നു പിക്കപ്പ് വാന്‍. യാത്രക്കിടെ യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ അറുമുഖം വാഹനം നിര്‍ത്തി പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മിനി ബസ് പിക്കപ്പില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു.
അറുമുഖം സംഭവസ്ഥലത്തു തന്നെ വച്ച് മരിച്ചു അയാളുടെ ഒരുകൈപ്പത്തി അറ്റു പോയ നിലയിലായിരുന്നു. തേസമയം ചില വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ല. സംഭവമറിഞ്ഞെത്തിയ കുളത്തൂപ്പുഴ പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. അറുമുഖത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.
https://www.facebook.com/Malayalivartha