വോട്ടിംഗ് മെഷീന്‍ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ച പോളിംഗ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മധ്യപ്രദേശിലെ ഗുണയില്‍ വോട്ടിംഗ് മെഷീന്‍ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ച പോളിംഗ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സെക്ടര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.കെ. ശ്രീവാസ്തവയെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശിവാനി രാഘ്വാര്‍ ഗാര്‍ഖെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ശ്രീവാസ്തവയുടെ വീട്ടില്‍നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പോലീസ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എടുത്തശേഷം ബാക്കി വന്ന കരുതല്‍ വോട്ടിംഗ് യന്ത്രങ്ങളാണ് ഇദ്ദേഹത്തിന്റെ വസതിയില്‍ സൂക്ഷിച്ചിരുന്നത്. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവമുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha