ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; 15 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ആന്ധ്രപ്രദേശിലുണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഹൈദരാബാദ്-ബെംഗലുരു ദേശീയപാതയിൽ കുർണൂലിന് അടുത്താണ് അപകടം നടന്നത്.
ബെംഗലുരുവിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ഒരു ഇരുചക്രവാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. പിന്നീട് മീഡിയനിലേക്ക് ഇടിച്ച് കയറിയ ബസ് റോഡിന്റെ മറുവശത്ത് എതിർദിശയിൽ നിന്ന് വരികയായിരുന്ന ടെംപോ ട്രാവലറിലും ഇടിച്ചു.
മരിച്ചവരിൽ ഏറെയും ടെംപോ ട്രാവലറിലെ യാത്രക്കാരാണെന്നാണ് വിവരം. ഇവർ തെലങ്കാനയിലെ ജോഗുലമ്പ ഗദ്വാൾ ജില്ലക്കാരാണ്. ഇവർ ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. 13 പേർ അപകടസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു.
https://www.facebook.com/Malayalivartha