വിവാഹത്തിന് രക്ഷിതാക്കള്‍ സമ്മതിച്ചിട്ടും കമിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയിൽ.... രവിയെ മരക്കൊമ്ബില്‍ തൂങ്ങിമരിച്ച നിലയിലും അനിതയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിലും കണ്ടെത്തിയതോടെ ഞെട്ടലോടെ വീട്ടുകാരും ബന്ധുക്കളും

രവിയെ മരക്കൊമ്ബില്‍ തൂങ്ങിമരിച്ച നിലയിലും അനിതയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രവിയുടെ മരണവിവരം അറിഞ്ഞ അനിത വീട്ടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിവാഹത്തിന് രക്ഷിതാക്കള്‍ സമ്മതിച്ചിട്ടും കമിതാക്കള്‍ ആത്മഹത്യ ചെയ്തത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി. തെലങ്കാനയിലെ ശങ്കരെഡ്ഡി ജില്ലയിലെ കാങ്തി ഗ്രാമത്തില്‍ കമിതാക്കളായ രവിയും അനിതയുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മില്‍ നേരത്തേ പ്രണയത്തിലായിരുന്നു. പ്രണയം ഇരുവരും തങ്ങളുടെ വീടുകളില്‍ പറഞ്ഞു. വലിയ എതിര്‍പ്പ് പ്രതീക്ഷിച്ചെങ്കിലും വീട്ടുകാര്‍ എതിര്‍ത്തില്ല. രക്ഷിതാക്കളും വിവാഹത്തിന് സമ്മതിച്ചതോടെ മെയ് 30ന് വിവാഹത്തിന് മുഹൂര്‍ത്തവും നിശ്ചയിച്ചു. എന്നിട്ടും കമിതാക്കള്‍ ജീവനൊടുക്കിയ ഞെട്ടലിലാണ് തെലങ്കാനയിലെ ശങ്കരെഡ്ഡി ജില്ലയിലെ കാങ്തി ഗ്രാമം.
https://www.facebook.com/Malayalivartha