ഒഡിഷയില്‍ കനത്ത നാശംവിതച്ച ഫോനി ചുഴലിക്കാറ്റില്‍ മരണസംഖ്യ 64 ആയി

ഒഡിഷയില്‍ കനത്ത നാശംവിതച്ച ഫോനി ചുഴലിക്കാറ്റില്‍ മരണസംഖ്യ 64 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് പുരിയിലാണ്. 39 പേര്‍. ഖോര്‍ധയില്‍ ഒമ്പത്, ജാജ്പുര്‍, മയൂര്‍ഭഞ്ച് എന്നിവിടങ്ങളില്‍ നാല് വീതം, കേന്ദ്രപദയില്‍ മൂന്ന് എന്നിങ്ങനെയാണ് ഒഡിഷ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍.
സംസ്ഥാനത്തെ ഒരു കോടി അറുപത്തഞ്ച് ലക്ഷം പേരെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിക്കുകയും 34 ലക്ഷം കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തിട്ടുണ്ട്. പുരി, ഖുര്‍ദ, കട്ടക്, കേന്ദ്രപദ എന്നീ ജില്ലകളില്‍ വൈദ്യുതി തകരാറുണ്ടായി.
പുരിയില്‍ 1,89,095 വീടുകളും ചുഴലിക്കാറ്റില്‍ തകര്‍ന്നു. പരിക്കേറ്റ 160 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha