സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു; കമല്‍ ഹാസന്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന പ്രസ്താവനയുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ രംഗത്ത്. ഞായറാഴ്ച ചെന്നയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് കമല്‍ഹാസന്‍റെ പ്രസ്താവന. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്'- കമല്‍ ഹാസന്‍ പറഞ്ഞു.
ഇവടി മുസ്ലീം മെജോരിറ്റി പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്‍റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതോടെ ജീവിക്കണമെന്നും ആഗ്രഹിക്കും- എന്നും കമല്‍ ഹാസന്‍ പറഞ്ഞു.
കമല്‍ഹാസന്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിലിസൈ സുന്ദരരാജന്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ഹിന്ദു തീവ്രവാദം സംബന്ധിച്ച് കമല്‍ഹാസന്‍ പറഞ്ഞത് ബിജെപിയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഈ മാസം 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.
https://www.facebook.com/Malayalivartha