ബംഗാളില്‍ ബിജെപി സ്ഥിതി മെച്ചപ്പെടുത്തുമെന്ന പരാമര്‍ശത്തിനു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടിക്ക് രേഖാമൂലം വിശദീകരണം നല്‍കി

ബംഗാളില്‍ ബിജെപി സ്ഥിതി മെച്ചപ്പെടുത്തുമെന്ന പരാമര്‍ശത്തിനു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടിക്ക് രേഖാമൂലം വിശദീകരണം നല്‍കി. ബംഗാളില്‍ ബിജെപിക്കു നേട്ടമുണ്ടാകുമെന്നും എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വിചാരിക്കുംപോലെ 23 സീറ്റ് ലഭിക്കില്ലെന്നും ഒരു അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞിരുന്നു. എന്നാൽ കാരാട്ടിന്റെ ഭാഗത്തു നിന്നും അസമയത്തുണ്ടായ പരാമര്‍ശത്തിനു വിശദീകരണം ചോദിക്കണമെന്ന് ബംഗാള്‍ ഘടകം നേതൃത്വത്തോട് ആവശ്യപ്പെട്ടു.
വിശദീകരണം ആവശ്യപ്പെട്ടെന്ന് ബംഗാള്‍ സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്ര ഇന്നലെ സ്ഥിരീകരിച്ചു. കാരാട്ട് രേഖാമൂലം നല്‍കിയ വിശദീകരണത്തില്‍ ഇങ്ങനെ വ്യക്തമാക്കി: 'ബിജെപി സ്ഥിതി മെച്ചപ്പെടുത്തുമെന്നു ഞാന്‍ പറഞ്ഞതായി ചാനല്‍ നല്‍കിയ വാര്‍ത്ത എന്റെ പരാമര്‍ശം വളച്ചൊടിച്ചുള്ളതാണ്.
ധ്രുവീകരണമുണ്ടാക്കാന്‍ തൃണമൂലും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും ഇടതിനെ പാര്‍ശ്വവല്‍കരിക്കാനാണ് അതിലൂടെ അവര്‍ താല്‍പര്യപ്പെടുന്നതെന്നുമാണ് ഞാന്‍ പറഞ്ഞത്.' ബിജെപി പരാജയപ്പെടുമെന്നും മതനിരപേക്ഷ സര്‍ക്കാരുണ്ടാകുമെന്നും, കോണ്‍ഗ്രസ് മൂന്നക്കം കടന്നേക്കില്ലാത്ത സ്ഥിതിയില്‍ പ്രാദേശിക, മതനിരപേക്ഷ കക്ഷികളും ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നും താന്‍ പറഞ്ഞതായി കാരാട്ട് വിശദീകരിച്ചു.
https://www.facebook.com/Malayalivartha