പാർക്കിംഗ് ഫീസായ പത്തുരൂപ നൽകാത്തതിനെത്തുടർന്ന് തർക്കം; ജീവനക്കാരൻ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ബംഗളൂരുവിൽ പത്തുരൂപയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ തല്ലിക്കൊന്നു. തീയറ്ററിൽ സിനിമ കാണാനെത്തിയ മുപ്പത്തെട്ടുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. തീയേറ്ററിനു സമീപം ബൈക്ക് പാർക്കുചെയ്തശേഷം തിടുക്കത്തിൽ ടിക്കറ്റെടുക്കാൻ പോയി.
എന്നാൽ പാർക്കിംഗ് ഫീസ് പിരിക്കുന്നയാൾ ഒപ്പമെത്തി ഫീസായി പത്തുരൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. സിനിമകണ്ടശേഷം പണം നൽകാമെന്ന് യുവാവ് പറഞ്ഞെങ്കിലും അയാൾ കേട്ടില്ല. ഇതിനെച്ചൊല്ലി രണ്ടുപേരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് തമ്മിൽ തല്ലുകയും തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെടുകയുമായിരുന്നു. അറസ്റ്റിലായ പാർക്കിംഗ് ഫീസ് പിരിവുകാരൻ നേരത്തേതന്നെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha