വിവാഹത്തിന് പോകാനിറങ്ങിയ മാതാപിതാക്കള്‍ പഠിക്കാനായി മകളെ മുറിയില്‍ പൂട്ടിയിട്ടു, പതിനാറുകാരി വെന്തുമരിച്ചു

മാതാപിതാക്കള്‍ വിവാഹത്തിന് പോകാനായി പുറത്തിറങ്ങിയപ്പോള്‍ മകളെ വീടിനകത്തെ മുറിയില്‍ പൂട്ടിയിട്ടു.
പഠിക്കുന്നതിനായി മുറിയില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനാണ് ചെയ്തതെങ്കിലും തീപിടുത്തമുണ്ടായപ്പോള്‍ കുഞ്ഞിന് പുറത്തിറങ്ങാനായില്ല. തീപിടുത്തത്തില്‍ 16കാരി വെന്തു മരിച്ചു. വകോല സ്‌റ്റേഷനിലെ പൊലീസ് നായികിന്റെ മകള്‍ ശ്രാവണി ചവാനാണ് മരിച്ചത്. മുംബൈ ദാദര്‍ സബര്‍ബനിലെ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലെ അഞ്ചുനില പാര്‍പ്പിട സമുച്ചയത്തിലാണ് സംഭവം നടന്നത്.
പാര്‍പ്പിട സമുച്ചയത്തിലെ മൂന്നാംനിലയിലെ ഫ്‌ലാറ്റിലാണ് ശ്രാവണിയും കുടുംബവും താമസിച്ചിരുന്നത്. ഞായറാഴ്ച മാതാപിതാക്കള്‍ വിവാഹത്തിന് പോകവെ, പഠനം പൂര്‍ത്തിയാക്കാതെ പെണ്‍കുട്ടി പുറത്തിറങ്ങാതിരിക്കാനായി മുറി പൂട്ടിയിടുകയായിരുന്നു.
ഇതേതുടര്‍ന്ന് തീപിടിത്ത സമയത്ത് പെണ്‍കുട്ടിക്ക് വീടിന് പുറത്തേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഉച്ചക്ക് 1.45ഓടെയാണ് ഫ്‌ലാറ്റില്‍ തീപിടിത്തമുണ്ടായത്. ഗുരുതര പൊള്ളലേറ്റ ശ്രാവണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീപിടിത്ത കാരണം വ്യക്തമല്ലെന്നും ഒഴിഞ്ഞ മണ്ണെണ്ണ ജാര്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അഗ്‌നിശമനസേന ഓഫീസര്‍ അറിയിച്ചു. വീട്ടുസാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും തീപിടിത്തതില്‍ കത്തി നശിച്ചു.
"
https://www.facebook.com/Malayalivartha