കശ്മീരില്‍ തീവ്രവാദികളുടെ വെടിവെപ്പ്; ഷോപ്പിയാന്‍ ജില്ലയിലെ ചിത്രഗാം കാലനിൽ തീവ്രവാദി ആക്രമണം

ഷോപ്പിയാന്‍ ജില്ലയിലെ ചിത്രഗാം കാലനിൽ തീവ്രവാദി ആക്രമണം. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകന് നേരെയാണ് തീവ്രവാദി ആക്രമണം നടന്നത്. സജ്ജാദ് അഹമ്മദ് ഗനിക്കാണ് വെടിയേറ്റത്. വീടിന് സമീപത്ത് വെച്ചാണ് സംഭവം.
വെടിവെപ്പില്‍ കാലിന് പരിക്കേറ്റ പ്രവര്‍ത്തകനെ സൈനാപോറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശം വളഞ്ഞ സേന തീവ്രവാദിക്കായി തിരച്ചില്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാനിലെ ഹിന്ദ് സിതാപോറയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു.
https://www.facebook.com/Malayalivartha