സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ കോണ്‍ഗ്രസ് വനിതാ എംഎല്‍എ വിവാദത്തില്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ കോണ്‍ഗ്രസ് വനിതാ എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്രയിലെ വിധാന്‍സഭയിലെ ടിയോസ നിയോജമണ്ഡലത്തിലെ എംഎല്‍എ യശോമതി താക്കൂറാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യ വര്ഷം നടത്തിയതിനെ തുടർന്ന് വിവാദത്തിലായിരിക്കുന്നത്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ തിങ്കാളാഴ്ചയാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. 'അസഭ്യ ഭാഷ' ഉള്‍പ്പെട്ടിരിക്കുന്നു എന്ന മുന്നറിയിപ്പ് നല്‍കിയാണ് എഎന്‍ഐ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജല വിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് യശോമതി താക്കൂര്‍ പൊട്ടിത്തെറിച്ചത്. കസേരയില്‍ നിന്ന് എഴുന്നേറ്റ് മേശയ്ക്ക് ചുറ്റുമിരുന്ന ഉദ്യോഗസ്ഥരെ വിമര്‍ശിക്കുകയും തുടര്‍ന്ന് അവർക്ക് നേർ അസഭ്യ വർഷം ചൊരിയുകയായിരുന്നു.
ഉദ്യോഗസ്ഥരെ ബ്ലഡി ഹെല്‍ എന്ന് വിളിച്ച് മേശപ്പുറത്ത് ഉണ്ടായിരുന്ന വസ്തുക്കള്‍ വലിച്ചെറിയുന്നത് വീഡിയോയില്‍ ദൃശ്യമാണ്. സംഭവത്തില്‍ വിശദീകരണവുമായി അഭിഭാഷകകൂടിയായ യശോമതി താക്കൂര്‍ തന്നെ രംഗത്തെത്തി. അധികാരികള്‍ കുടിവെള്ളം വിതരണം ചെയ്യേണ്ടവരാണ്. എന്നാല്‍ അവര്‍ കുടിവെള്ളം വിതരണം ചെയ്യുന്നില്ല. അതുകൊണ്ടാണ് തങ്ങള്‍ പൊട്ടിത്തെറിച്ചത്. രണ്ടാഴ്ചയായി കുടിവെള്ളത്തിന്റെ വിതരണം മുടങ്ങിക്കിടക്കുകയാണ്. ജില്ലാ കലക്ടര്‍ വെള്ളം വിതരണം ചെയ്യാന്‍ ഉത്തരവിട്ടെങ്കിലും വര്‍ധയിലെ ബിജെപി എംഎല്‍എ ഇടപ്പെട്ട് വിതരണം തടയുകയായിരുന്നുവെന്ന് യശോമതി താക്കൂര്‍ പറഞ്ഞു. ബിജെപി കുടിവെള്ളത്തിന് മുകളിലും രാഷ്ട്രീയം കളിക്കുകയാണ്. ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം വേണമെന്നും യശോമതി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha






















