കോൺഗ്രസിന് കുതിരക്കച്ചവടം നടത്തേണ്ട ആവശ്യം വരില്ല; ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് പിന്നാലെ കർണാടകയിലെ നിരവധി ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് വരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് പിന്നാലെ മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കർണാടകയിലെ നിരവധി ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് വരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസിന് കുതിരക്കച്ചവടം നടത്തേണ്ട ആവശ്യം വരില്ല. സ്വാഭാവികമായി എം.എൽ.എമാർ നമ്മുടെ പാളയത്തിലേക്ക് എത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
കഴിഞ്ഞ ഒരുവർഷമായി കർണാടക ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ജെ.ഡി.എസും കോൺഗ്രസും ഇവിടെ സഖ്യമായി മുന്നോട്ട് പോകുന്നു. ഞങ്ങൾ ഒരു വർഷമായി ഇവിടെ ഭരിക്കുന്നു. അത് തുടരുക തന്നെ ചെയ്യുഎന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കുമെന്ന ഭയത്താൽ കഴിഞ്ഞ ജനുവരിയിൽ ബി.ജെ.പി അവരുടെ 104 എം.എൽ.എമാരെയും ഗുരുഗ്രാമിലെ ഹോട്ടലിൽ താമസിപ്പിച്ചിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷം ബി.ജെ.പിയുടെ ബി.എസ് യെദ്യൂരപ്പ തങ്ങളുടെ 18 എം.എൽ.എമാർക്ക് 200 കോടി വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് ആരോപിക്കുകയുണ്ടായി.
ഏപ്രിൽ 18 മുതൽ 23വരെയാണ് കർണാടകയിലെ 28 ലോക്സഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്നത്. 224 അംഗങ്ങളുള്ള നിയമസഭയിൽ ജെ.ഡി.എസിന് 37 എം.എൽ.എമാരും കോൺഗ്രസിന് 80 എം.എൽ.എമാരുമാണ് ഉള്ളത്. ചില സ്വതന്ത്രരുടെ പിന്തുണയോടെ 113 എം.എൽ.എമാരുമായാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം കർണാടകയിൽ അധികാരത്തിലെത്തിയത്.
കർണാടകയിൽ ബിജെപി സർക്കാർ രൂപികരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്ന് യെദ്യൂരപ്പ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. കർണാടകയിലെ 10 ബിജെപി എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സമീർ അഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ 13 ബിജെപി എംഎൽഎമാരും 7 ജെഡിഎസ് എംഎൽഎമാരുമായി ചർച്ച നടത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. 224 അംഗ സഭയിൽ 37 എംഎൽഎമാരാണ് ജെഡിഎസിനുള്ളത്. കോൺഗ്രസിന് 80 എംഎൽഎമാരും ഉണ്ട്. സ്വതന്ത്ര്യന്മാരുടെ ഉൾപ്പെടെ പിന്തുണയോടെയാണ് ജെഡിഎസ്-കോൺഗ്രസ് സഖ്യം കേവല ഭൂരിപക്ഷമായ 113 കടന്നത്.
https://www.facebook.com/Malayalivartha






















