ഇന്ത്യയിൽ മഴ പെയ്യുമ്പോൾ റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുമോ ? ; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

മേഘങ്ങളും മഴയും മറയാക്കി റഡാറിന്റെ കണ്ണിൽപ്പെടാതെ വിമാനങ്ങൾ പറത്താൻ താൻ സൈന്യത്തെ ഉപദേശിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിരിക്കുകയാണ്.
ഇന്ത്യയിൽ മഴ പെയ്യുമ്പോൾ റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുമോയെന്ന് മോദി വ്യക്തമാക്കണമെന്ന് മധ്യപ്രദേശിലെ നീമിച്ചിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ രാഹുൽ ആവശ്യപ്പെട്ടു. മോദി ബോളിവുഡ് നടൻ അക്ഷയ് കുമാറിന് നൽകിയ അഭിമുഖത്തെയും രാഹുൽ പരിഹസിച്ചു.
കുട്ടിക്കാലത്ത് മാങ്ങ തിന്നതുൾപ്പെടെ രാഷ്ട്രീയത്തിനപ്പുറമുള്ള നിരവധി കാര്യങ്ങൾ നിങ്ങൾ അവിടെ സംസാരിച്ചു. എന്നാൽ തൊഴിലില്ലാത്ത യുവാക്കൾക്കുവേണ്ടി എന്തു ചെയ്തുവെന്ന് മാത്രം നിങ്ങൾ പറഞ്ഞില്ലെന്നും രാഹുൽ പരിഹസിച്ചു. ഞങ്ങൾ ആവർത്തിച്ച് ചോദിക്കുന്നത് അതേക്കുറിച്ച് മാത്രമാണെന്നും രാഹുൽ ഓർമിപ്പിച്ചു.
https://www.facebook.com/Malayalivartha